മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്‍ഡ്യ സഖ്യം ഉള്‍പ്പടെ സമര്‍പ്പിച്ച ഹര്‍ജിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നല്‍കാന്‍ കൂടുതല്‍ സമയം അനുവദിച്ച് സുപ്രീം കോടതി. 10 ദിവസം കൂടി സമയമാണ് കോടതി അനുവദിച്ചത്. ദീപാവലി അവധി കഴിഞ്ഞ് നവംബര്‍ 17ന് കേസ് പരിഗണിക്കും. നിലവില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ സത്യവാങ്മൂലത്തിന് മറുപടി നല്‍കാനും ഹര്‍ജിക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. തെരഞ്ഞെടുപ്പ് കമ്മീഷന് അധിക സത്യവാങ്മൂലത്തിന് രണ്ടാഴ്ച സമയവും കോടതി നല്‍കി.