Share this Article
മുഖ്യമന്ത്രിക്ക് പരാതി, ശാന്തിവിള ദിനേശനെതിരെ കേസ്
വെബ് ടീം
1 hours 28 Minutes Ago
1 min read
shanthivila dineshan

തിരുവനന്തപുരം: ചലച്ചിത്ര പ്രവര്‍ത്തകന്‍ ശാന്തിവിള ദിനേശനെതിരെ കേസ്. വിമുക്ത ഭടന്മാരെ അധിക്ഷേപിച്ചെന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. വിമുക്തഭടന്മാരുടെ സംഘടനയായ അനന്തപുരി സോള്‍ജിയേഴ്‌സ് ഓര്‍ഗനൈസേഷന്‍ മുഖ്യമന്ത്രി വി ഡി സതീശന് പരാതി നല്‍കിയതിന് പിന്നാലെയാണ് നടപടി.

രാജ്യസുരക്ഷയ്ക്കായി ജീവിതത്തിന്റെ വലിയൊരു ഭാഗം മാറ്റിവച്ചവരെ അപമാനിക്കുന്ന പരാമര്‍ശമാണ് ശാന്തിവിള ദിനേശന്റെ ഭാഗത്തുനിന്നുണ്ടായത് എന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി സമര്‍പ്പിച്ചത്. മേജര്‍ രവിയെ രൂക്ഷമായി വിമര്‍ശിക്കുന്ന ഒരു അഭിമുഖത്തിലാണ് വിമുക്ത ഭടന്മാരെക്കുറിച്ചും ശാന്തിവിള ദിനേശന്‍ മോശമായ പരാമര്‍ശം നടത്തിയത്. വിമുക്തഭടന്മാര്‍ക്ക് വിലയില്ലെന്ന് സൂചിപ്പിച്ചുകൊണ്ടായിരുന്നു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories