Share this Article
News Malayalam 24x7
യുവാക്കളെ നിശബ്ദരാക്കാൻ കേന്ദ്രം ശ്രമിക്കുന്നു'; Rahul Gandhi
 Protesting Students in Delhi

പ്രധാനമന്ത്രി നരേന്ദ്രമോദിയും , ആഭ്യന്തരമന്ത്രി അമിത്ഷായെയും വീണ്ടും വെല്ലുവിളി വിളിച്ച് ലോകസഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഡല്‍ഹിയിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തും സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ മരവിപ്പിച്ചും യുവാക്കളെ നിശബ്ദരാക്കാന്‍ കേന്ദ്രം ശ്രമിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. 

യുവജനങ്ങളെ നിങ്ങള്‍ക്ക് നിശബ്ദരാക്കാന്‍ കഴിയില്ല, ആദ്യം നിങ്ങള്‍ അവരുടെ അസ്ഥികള്‍ ഒടിച്ചു, ഇപ്പോള്‍ നിങ്ങള്‍ അവര്‍ക്ക് നേരെ കേസെടുക്കുന്നുവെന്നും രാഹുല്‍ ആരോപിച്ചു. നിങ്ങള്‍ ഇന്ത്യയുടെ ഭൂതകാലമാണെന്നും ഇന്ത്യയുടെ ഭാവിയെ നിങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നത് ശ്രദ്ധിക്കണമെന്നും രാഹുല്‍ വ്യക്തമാക്കി. 

വിദ്യാര്‍ത്ഥികള്‍ നീതി അര്‍ഹിക്കുന്നുവെന്നും വിദ്യാര്‍ത്ഥികള്‍ക്കെതിരായ അതിക്രമങ്ങള്‍ അന്വേഷിക്കാന്‍ സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ ഒരു സ്വതന്ത്ര ഉന്നതാധികാര സമിതി രൂപൂകരിക്കണമെന്നും നേരത്തെ തന്നെ രാഹുല്‍ പറഞ്ഞിരുന്നു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories