Share this Article
News Malayalam 24x7
ലോട്ടറി തൊഴിലാളികള്‍ക്ക് ഓണം ബത്ത വര്‍ധിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍; 26.47 കോടി അനുവദിച്ചു
വെബ് ടീം
posted on 31-07-2026
1 min read
LOTTERY

തിരുവനന്തപുരം: ലോട്ടറി തൊഴിലാളികള്‍ക്ക് ഓണം ബത്ത വര്‍ധിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍. 1000 രൂപയാണ് ഉത്സവ ബത്തയായി വര്‍ധിപ്പിച്ചത്. 26,980 അംഗങ്ങള്‍ക്കും 9,345 പെന്‍ഷന്‍കാര്‍ക്കും ഈ ആനുകൂല്യം ലഭ്യമാകും. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ 26.47 കോടി രൂപ അനുവദിച്ചു. ഏജന്റുമാര്‍ക്കും വില്‍പ്പനക്കാര്‍ക്കും 8500 രൂപയും പെന്‍ഷന്‍കാര്‍ക്ക് 3750 രൂപയും ലഭിക്കും.

ചരിത്രത്തില്‍ ആദ്യമായാണ് ഏജന്റുമാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഒരുപോലെ തുക വര്‍ധിപ്പിക്കുന്നത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories