Share this Article
News Malayalam 24x7
തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഡല്‍ഹിയില്‍ പ്രചാരണ ചൂടേറുന്നു
delhi election

തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഡല്‍ഹിയില്‍ പ്രചാരണ ചൂടേറുന്നു. കൂടുതല്‍ പദ്ധതികളും സൗജന്യങ്ങളും വാഗ്ദാനം ചെയ്ത് വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള ശ്രമങ്ങളിലാണ് പാര്‍ട്ടികള്‍.

ഡല്‍ഹി ജനങ്ങള്‍ വിധിയെഴുതാന്‍ ഒമ്പത് ദിവസങ്ങളുടെ അകലം മാത്രമാണ്. പരമാവധി വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ട് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് സ്ഥാനാര്‍ത്ഥികള്‍. ഭരണം നിലനില്‍ത്താന്‍ എഎപിയും ഡല്‍ഹി പിടിച്ചെടുക്കാന്‍ ബിജെപിയും പഴ പ്രതാപം ഇല്ലെങ്കിലും നില മെച്ചപ്പെടുത്താനുള്ള കഠിന ശ്രമത്തില്‍ കോണ്‍ഗ്രസും കളം നിറയുമ്പോള്‍ ഡല്‍ഹി പ്രവചനാതീതമാവുകയാണ്. അതുകൊണ്ട് തന്നെ മത്സരത്തിന്റെ മുന്‍നിരയിലുള്ള എഎപിയും ബിജെപിയും കോണ്‍ഗ്രസും ഓരോ ദിവസവും ഓരോ പുതിയ പ്രഖ്യാപനങ്ങളാണ് നടത്തുന്നത്.

ഇടത്തരക്കാര്‍, വനിതകള്‍, യുവാക്കള്‍, പുരോഹിതര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയ വിഭാഗങ്ങളെ ലക്ഷ്യംവച്ച് 3 രാഷ്ട്രീയ കക്ഷികളും വലിയ പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനൊപ്പം ആരോപണ പ്രത്യാരോപണങ്ങളും കനക്കുകയാണ്. അരവിന്ദ് കേജരിവാളിനെ വധിക്കാന്‍ ബിജെപിയും ഡല്‍ഹി പോലീസും തന്ത്രങ്ങള്‍ മെനയുകയാണെന്ന് മുഖ്യമന്ത്രി അതിഷി ആരോപിച്ചിരുന്നു.

അതിഷിയുടെ ആരോപണങ്ങള്‍ തള്ളിയ ബിജെപി എഎപി പരാജയ ഭീതിയിലാണെന്ന് തിരിച്ചടിച്ചു. 70 അംഗ നിയമസഭയിലേക്ക് ഫെബ്രുവരി 5ന് ആണ് തിരഞ്ഞെടുപ്പ്. എട്ടിനാണ് ഫലം വരുന്നത്. 699 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories