ശബരിമലയിലെ സ്വർണ്ണക്കവചം കാണാതായതുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം ഫലപ്രദമായി മുന്നോട്ടു പോകുകയാണെന്നും, കേസ് ഉടൻതന്നെ യുഡിഎഫ് നേതാക്കളിലേക്ക് എത്തുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ അഭിപ്രായപ്പെട്ടു.
രണ്ട് പ്രധാന പ്രതികൾ എന്തിനാണ് സോണിയാ ഗാന്ധിയെയും ഉമ്മൻചാണ്ടിയെയും കണ്ടത് എന്നതിന് ഉത്തരം ലഭിക്കണമെന്നും, മുൻ മുഖ്യമന്ത്രി എ.കെ. ആൻ്റണിയും ഉമ്മൻചാണ്ടിയും എന്തിനാണ് പ്രതികൾക്കൊപ്പം പോയതെന്നതിനും കോൺഗ്രസ് മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശബരിമലയിലെ സ്വർണ്ണക്കവചം കാണാതായതുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് എം.വി. ഗോവിന്ദൻ മാസ്റ്ററുടെ ഈ പ്രതികരണം.