Share this Article
News Malayalam 24x7
സിപിഐഎമ്മിൽ വൻ‌ അഴിച്ചുപണി; പി. ജയരാജനടക്കം 3 പേർ സംസ്ഥാന സെക്രട്ടേറിയറ്റിൽ, 2 പേരെ ഒഴിവാക്കി
വെബ് ടീം
1 hours 30 Minutes Ago
1 min read
cpim

കോഴിക്കോട്: സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ വൻ‌ അഴിച്ചുപണി. സിപിഐഎം വിശാല സമിതി യോഗത്തിലാണ് തീരുമാനം.പി. ജയരാജൻ, വി. ശിവൻകുട്ടി, എം.ബി. രാജേഷ് എന്നിവരെ സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തി.

അതേസമയം, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ തോമസ് ഐസക്, ടി.പി. രാമകൃഷ്ണൻ എന്നിവരെ സംസ്ഥാന സെക്രട്ടേറിയറ്റിൽ നിന്ന് ഒഴിവാക്കി. എന്നാൽ കേന്ദ്ര കമ്മിറ്റി അംഗങ്ങളായതിൽ ഇവർ‌ക്ക് സംസ്ഥാന സെക്രട്ടേറിയറ്റിൽ പങ്കെടുക്കാൻ അനുമതിയുണ്ട്.ജോൺ ബ്രിട്ടാസിനു സെക്രട്ടേറിയറ്റിൽ പങ്കെടുക്കാൻ അനുമതി 


പി. രാജീവിനെ എൽഡിഎഫ് കൺവീനറായി നിയമിക്കാനും തീരുമാനമുണ്ട്. സിപിഐഎം സംസ്ഥാന അധ്യക്ഷൻ എം.വി. ഗോവിന്ദൻ  മാസ്റ്ററിനെതിരെ

 വിമർശനം ഉയർന്നതായും വിവരമുണ്ട്.

സംസ്ഥാന സമിതിയിൽ പുതുതായി ഒമ്പത് പേരെയാണ് ക്ഷണിതാക്കളായി ഉൾപ്പെടുത്തിയിരിക്കുന്നത്. യുവനേതാക്കളെ ഉൾപ്പെടുത്തിയാണ് പുനഃസംഘടന. എം.വിജിൻ, ജെയ്ക്, പി.എസ്.സഞ്ജീവ്, ആദർശ് എം സജി, എം.ശിവപ്രസാദ്, പ്രഭാവർമ, ഒ.എസ്.അംബിക, എൻ.സുകന്യ, സുബൈദ ഇസഹാഖ് എന്നിവരാണ് സംസ്ഥാന സമിതിയിലെ ക്ഷണിതാക്കൾ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories