Share this Article
News Malayalam 24x7
യൂണിറ്റിന് 30 രൂപ; കൂടിയ വില നല്‍കി വൈദ്യുതി വാങ്ങാന്‍ KSEB
KSEB

കൂടിയ വില നല്‍കി വൈദ്യുതി വാങ്ങാന്‍ സര്‍ക്കാരില്‍ നിന്ന് കെ.എസ്.ഇ.ബി ക്ക് അനുമതി ലഭിച്ചു. യൂണിറ്റിന് 30 രൂപ വരെ അധികം നല്‍കി 300 മെഗാവാട്ട് വൈദ്യുതി വാങ്ങാനാണ് അനുമതി. നാഷണല്‍ തെര്‍മല്‍ പവര്‍പ്ലാന്റ് കോര്‍പറേഷനില്‍ നിന്നാകും ഇത്തരത്തില്‍ അധിക വൈദ്യുതി വാങ്ങുക. കൂടാതെ ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷനില്‍ നിന്ന് 150 മെഗാവാട്ട് കൂടി വാങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്. വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ കെ.എസ്.ഇ.ബി-ക്ക് മാത്രം സാധിക്കില്ല എന്ന് വന്നതോടെയാണ് മുഖ്യമന്ത്രിയുടെയും വൈദ്യുതി മന്ത്രിയുടെയും നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്ന് തീരുമാനമെടുത്തത്. സംസ്ഥാനത്ത് പ്രതിദിനം 900 മുതല്‍ 1000 മെഗാവാട്ട് വരെ വൈദ്യുതിയുടെ കുറവാണ് അനുഭവപ്പെടുന്നത്. 450 മെഗാവാട്ടോളം വൈദ്യുതി ഉയര്‍ന്ന വിലയ്ക്ക് വാങ്ങുന്നതോടെ നിലവിലെ പ്രതിസന്ധിക്ക് ഒരളവോളം പരിഹാരമാകും. വലിയ തുക കൊടുത്ത് പുറത്തുനിന്ന് വൈദ്യുതി വാങ്ങുമ്പോഴുണ്ടാകുന്ന അധിക ബാധ്യത കെ.എസ്.ഇ.ബിക്ക് സ്വന്തമായി താങ്ങാനാകില്ല. അതിനാല്‍ ഭാവിയില്‍ സര്‍ചാര്‍ജ് രൂപത്തില്‍ ഈ ബാധ്യത ജനങ്ങളില്‍ നിന്ന് തന്നെ ഈടാക്കാനും സാധ്യതയുണ്ട്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories