Share this Article
News Malayalam 24x7
21 സംസ്ഥാനങ്ങളിൽ 2029 ന് മുൻപായി ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്ന് അമിത് ഷാ
വെബ് ടീം
0 hours 31 Minutes Ago
1 min read
amit sha

ന്യൂഡൽഹി∙ ബിജെപി ഭരിക്കുന്ന 21 സംസ്ഥാനങ്ങളിൽ 2029 ന് മുൻപായി ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കേന്ദ്ര സർക്കാരിന്റെ കഴിഞ്ഞ 12 വർഷത്തെ നേട്ടങ്ങൾ വിശദീകരിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പ് 2029 ലാണ് നടക്കുന്നത്.

നിലവിൽ ഡൽഹി, പശ്ചിമ ബംഗാൾ, അസം, ഉത്തരാഖണ്ഡ്, രാജസ്ഥാൻ, മഹാരാഷ്ട്ര, ബിഹാർ, ഉത്തർപ്രദേശ് ഉൾപ്പെടെ 19 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലും ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ ആണ് അധികാരത്തിലുള്ളത്. ഉത്തരാഖണ്ഡ്, ഗുജറാത്ത്, അസം എന്നിവ ഇതിനകം തന്നെ യുസിസി നടപ്പിലാക്കിയിട്ടുണ്ട്, അതേസമയം മധ്യപ്രദേശ് യുസിസി കരട് തയ്യാറാക്കാൻ ഒരു സമിതി രൂപീകരിച്ചിട്ടുണ്ട്.

പ്രധാനമന്ത്രിയായും ഗുജറാത്ത് മുഖ്യമന്ത്രിയായും ഉള്ള മോദിയുടെ 25 വർഷത്തെ ഭരണകാലം പൂർത്തിയാകുന്നതിന്റെ ഭാഗമായി സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 17 വരെ രാജ്യവ്യാപകമായി "സേവാ സങ്കൽപ് അഭിയാൻ" നടത്തുന്നതിന് മുഴുവൻ എൻഡിഎ സഖ്യവും സന്നദ്ധ സംഘടനകളും ഒന്നിച്ചുവരുന്നതായും അദ്ദേഹം പ്രഖ്യാപിച്ചു. 

ഭാരതീയ ന്യായ സംഹിതയിലൂടെ നീതി നിർവഹണ സംവിധാനത്തെ ശക്തിപ്പെടുത്തിയെന്ന് അമിത്ഷാ പറഞ്ഞു. ഒരൊറ്റ വർഷത്തിനുള്ളിൽ പല സംസ്ഥാനങ്ങളിലും ശിക്ഷാ നിരക്കിൽ 30% വർധനവ് രേഖപ്പെടുത്തി. കേസുകളിൽ മൂന്ന് വർഷത്തിനകം നീതി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള സംവിധാനം ഒരുങ്ങിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.അഞ്ച് പതിറ്റാണ്ട് നീണ്ട നക്സലിസത്തിന് സർക്കാർ അന്ത്യം കുറിച്ചു. രാജ്യത്തിന്റെ വടക്കുകിഴക്കൻ മേഖലയിൽ 14 ൽ അധികം സമാധാന കരാറുകളിൽ ഒപ്പുവച്ചെന്നും അമിത് ഷാ പറഞ്ഞു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories