സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നതിനിടെ താല്‍കാലിക ആശ്വാസമായി മഴയെത്തും. വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് മുതല്‍ മൂന്നു ദിവസത്തേക്കാണ് ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത. ചൊവ്വാഴ്ച കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലും ബുധനാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂര്‍, ഇടുക്കി ജില്ലകളിലും യെല്ലോ അലേര്‍ട്ട് നൽകിയിട്ടുണ്ട്. മഴ ലഭിക്കുന്നതോടെ വൈദ്യുതി പ്രതിസന്ധി കുറയും എന്നാണ് പ്രതീക്ഷ. 35 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്ത് രേഖപ്പെടുത്തിയ ഉയന്ന താപനില.