Share this Article
News Malayalam 24x7
PSC യോഗം ഇന്ന്; ക്രൈംബ്രാഞ്ച് നോട്ടീസ് ചര്‍ച്ചയായേക്കും
Kerala PSC

പി.എസ്.സി പരീക്ഷാ ക്രമക്കേട് കേസുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരുന്നതിനിടെ പി.എസ്.സി യോഗം ഇന്ന് ചേരും. ചെയർമാന്റെ അധ്യക്ഷതയിലാണ് യോഗം. ക്രൈംബ്രാഞ്ച് മൊഴിയെടുക്കാൻ നോട്ടീസ് നൽകിയ സാഹചര്യത്തിൽ വിഷയം യോഗത്തിൽ ചർച്ചയായേക്കും. അന്വേഷണവുമായി ബന്ധപ്പെട്ട തുടർനടപടികളും പരിഗണിക്കും. ക്രൈംബ്രാഞ്ച് ആസ്ഥാനത്തെത്തി മൊഴി നൽകാനാകില്ലെന്ന നിലപാടിലാണ് ചെയർമാനടക്കമുള്ള പി.എസ്.സി അംഗങ്ങൾ. പി.എസ്.സി ആസ്ഥാനത്ത് എത്തി മൊഴിയെടുക്കാമെന്നാണ് കമ്മീഷന്റെ നിലപാട്. എന്നാൽ അന്വേഷണത്തിന്റെ ഭാഗമായി നേരിട്ട് ഹാജരായി മൊഴി നൽകണമെന്ന ആവശ്യത്തിൽ എസ്.ഐ.ടി ഉറച്ചുനിൽക്കുകയാണ്. മൊഴിയെടുപ്പുമായി ബന്ധപ്പെട്ട തർക്കത്തിൽ സ്വീകരിക്കേണ്ട തുടർനടപടികളിലും ഇന്ന് തീരുമാനമുണ്ടായേക്കും.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories