Share this Article
News Malayalam 24x7
'പണമല്ല പവറാണ് പ്രശ്‌നം, എല്ലാ സ്രോതസ്സുകളില്‍ നിന്നും വൈദ്യുതി വാങ്ങാന്‍ ആലോചന'
Sunny Joseph

സംസ്ഥാനത്തെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ കിട്ടാവുന്ന എല്ലാ സ്രോതസ്സുകളിൽ നിന്നും വൈദ്യുതി വാങ്ങാനാണ് ആലോചനയെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. വൈദ്യുതി പ്രതിസന്ധി സംബന്ധിച്ച് ഇന്നലെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്ന് വിഷയം ഗൗരവമായി ചർച്ച ചെയ്തെന്നും സണ്ണി ജോസഫ് പറഞ്ഞു.

എൻ.ടി.പി.സിയിൽ നിന്ന് വൈദ്യുതി വാങ്ങുന്നതിനുള്ള ശ്രമങ്ങൾ നടക്കുകയാണ്. അടിയന്തര സാഹചര്യം കണക്കിലെടുത്ത് വില കൂടുതലായാലും വൈദ്യുതി വാങ്ങുകയാണ് നിലവിലെ ലക്ഷ്യം. എന്നാൽ യൂണിറ്റിന് 30 രൂപയ്ക്ക് വൈദ്യുതി വാങ്ങുന്നത് വലിയ സാമ്പത്തിക ബാധ്യതയാണെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories