Share this Article
News Malayalam 24x7
ഡ്രോൺ ആക്രമണം നടത്തി റഷ്യ; തലനാരിടയ്ക്ക് രക്ഷപ്പെട്ട് ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രി
Boris Johnson Narrowly Escapes Russian Drone Strike Near Ukraine-Poland Border

റഷ്യന്‍ ഡ്രോണ്‍ ആക്രമണത്തില്‍നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബ്രിട്ടിഷ് മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. കീവില്‍ സുപ്രധാന സുരക്ഷായോഗത്തില്‍ പങ്കെടുത്തതിനുശേഷം പോളണ്ടിലേക്ക് പോകുകയായിരുന്നു ബോറിസ് ജോണ്‍സണും യൂറോപ്യന്‍ നേതാക്കന്മാരും. യുക്രെയിനിലെ കീവില്‍നിന്ന് വാഴ്സായിലേക്ക് പോകുകയായിരുന്ന പാസഞ്ചര്‍ ട്രെയിനിനെ ലക്ഷ്യമിട്ടാണ് പോളിഷ് അതിര്‍ത്തിയില്‍ റഷ്യ ഡ്രോണ്‍ ആക്രമണം നടത്തിയത്. ഈ പാസഞ്ചര്‍ ട്രെയിനിനു സമീപമുണ്ടായിരുന്ന മറ്റൊരു ചാര്‍ട്ടേഡ് ട്രെയിനില്‍ ഈ സമയം ബോറിസ് ജോണ്‍സണും സ്വീഡന്റെ മുന്‍ പ്രധാനമന്ത്രി കാള്‍ ബില്‍റ്റും അടക്കമുള്ള പ്രമുഖരുണ്ടായിരുന്നു. ഡ്രോണ്‍ ആക്രമണത്തെക്കുറിച്ച് വിവരം ലഭിച്ച യുക്രെയ്ന്‍ ഉടന്‍ ബോറിസ് ജോണ്‍സണെയും ബില്‍റ്റിനെയും മറ്റ് നേതാക്കളെയും സംഭവസ്ഥലത്തുനിന്നും ഒഴിപ്പിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories