മഹാരാജാസ് കോളേജിലെ SFI നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ വിചാരണ നടപടികള്‍ അടച്ചിട്ട മുറിയില്‍ നടത്തണം എന്നാവശ്യപ്പെട്ട് പ്രതിഭാഗം ഹര്‍ജി നല്‍കി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് ഹര്‍ജി നല്‍കിയത്. ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും. അഭിമന്യുവിന്റെ ബന്ധുക്കളും മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടെ ആരെയും കോടതിമുറിയില്‍ പ്രവേശിപ്പിക്കരുതെന്നും രഹസ്യ വിചാരണ നടത്തണമെന്നുമാണ് പ്രതികളുടെ ആവശ്യം. കേസില്‍ ഒക്ടോബര്‍ 15ന് വിചാരണ ആരംഭിക്കാനിരിക്കെയാണ് പ്രതിഭാഗത്തിന്റെ പുതിയ നീക്കം. കേസ് നീട്ടിക്കൊണ്ടുപോകാനുള്ള നീക്കമാണെന്നാണ് പ്രോസിക്യൂഷന്റെ വാദം.