Share this Article
News Malayalam 24x7
അന്തരിച്ച മാധ്യമ പ്രവര്‍ത്തകന്‍ ജിജോ ജോണിനെതിരായ സൈബര്‍ അധിക്ഷേപം; അന്വേഷണം വിപുലീകരിച്ച് പൊലീസ്
Cyber Harassment Against Late Journalist Jijo John

അന്തരിച്ച മാധ്യമ പ്രവര്‍ത്തകന്‍ ജിജോ ജോണിനെതിരായ സൈബര്‍ അധിക്ഷേപത്തില്‍അന്വേഷണം വിപുലീകരിച്ച് പൊലീസ്. സൈബര്‍ അധിക്ഷേപം നടത്തിയ കൂടുതല്‍ അക്കൗണ്ടുകള്‍ പരിശോധിക്കും. ഈ അക്കൗണ്ടുകളുടെ വിവരങ്ങള്‍ ആവശ്യപ്പെട്ട് പൊലീസ് ഫേസ്ബുക്കിന് കത്തയച്ചു. മലയാള മനോരമ നല്‍കിയ പരാതിയിലാണ് കോട്ടയം സൈബര്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. എസ്.വി വൈബ്‌സ് എന്ന അക്കൗണ്ടിന്റെ ഉടമ എസ്.വി അരുണ്‍കുമാര്‍, അധിക്ഷേപ കമന്റിട്ട രണ്ട് പേര്‍ എന്നിവരെയാണ് നിലവില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്. എന്നാല്‍ കൂടുതല്‍ അക്കൗണ്ടുകളില്‍ നിന്ന് അധിക്ഷേപ പരമാര്‍ശങ്ങള്‍ പ്രചരിപ്പിച്ചിട്ടുണ്ടെന്ന കണ്ടെത്തലിന് പിന്നാലെയാണ് പൊലീസിന്റെ നടപടി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories