Share this Article
News Malayalam 24x7
പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അടിക്കടിയുള്ള മാറ്റം; അതൃപ്തി പ്രകടിപ്പിച്ച് വിദ്യാഭ്യാസമന്ത്രി
Kerala Education Minister

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അടിക്കടിയുള്ള മാറ്റത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്‍. പരീക്ഷകള്‍, കലാമേളകള്‍, കായികമേളകള്‍ തുടങ്ങി നിരവധി ചുമതലകള്‍ നിര്‍വഹിക്കേണ്ട വകുപ്പാണ് പൊതുവിദ്യാഭ്യാസമെന്നും മറ്റ് വകുപ്പുകളില്‍ നിന്ന് വ്യത്യസ്തമായി കാര്യങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കേണ്ടതിനാല്‍ ഡയറക്ടറെ അടിക്കടി മാറ്റുന്നത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഉദ്യോഗസ്ഥരുടെ പൊതുമാറ്റത്തിന്റെ ഭാഗമായാണ് നിലവിലെ മാറ്റമെങ്കിലും, ഇത്തരം മാറ്റങ്ങളിലെ വിയോജിപ്പ് ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.  കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.






നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories