Share this Article
News Malayalam 24x7
ഹിമാചല്‍ മുഖ്യമന്ത്രിയെ വിളിച്ചു, കേരളത്തിന് 250 മെഗാവാട്ട് വൈദ്യുതി നല്‍കും; തീരുമാനം കെ.സിയുടെ ഇടപെടലില്‍
വെബ് ടീം
1 hours 28 Minutes Ago
1 min read
kc venugopal

ന്യൂഡൽഹി: വൈദ്യുതി പ്രതിസന്ധി നേരിടുന്ന  കേരളത്തിന് ഹിമാചല്‍ പ്രദേശ് വൈദ്യുതി നല്‍കും. കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന്റെ ഭാഗമായി ഹിമാചല്‍ പ്രദേശ് സര്‍ക്കാരുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി നടത്തിയ ചര്‍ച്ചകളെത്തുടര്‍ന്നാണ് വൈദ്യുതി നൽകുന്നത്.

സംസ്ഥാനത്തേക്ക് 250 മെഗാവാട്ട് വൈദ്യുതി ലഭ്യമാക്കാന്‍ ആണ് നടപടി.തമിഴ്നാടിനുള്ള വൈദ്യുതി വിഹിതത്തില്‍ നിന്ന് ഒരു ഭാഗം കുറച്ചാണ് കേരളത്തിന് നല്‍കാന്‍ ധാരണയായിട്ടുള്ളത്.  ഹിമാചല്‍ മുഖ്യമന്ത്രിയുമായി കെ.സി വേണുഗോപാല്‍ നടത്തിയ ഉന്നതതല ചര്‍ച്ചകളാണ് സംസ്ഥാനത്തിന് അനുകൂലമായ ഈ വൈദ്യുതി വിഹിതം ഉറപ്പാക്കുന്നതില്‍ നിര്‍ണായകമായത്. 



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories