തിരുവനന്തപുരം: ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്‍റ് ചിന്ത ജെറോമിന്‍റെ പിഎച്ച്‌ഡി പ്രബന്ധം വീണ്ടും പരിശോധിക്കാന്‍ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് തീരുമാനിച്ചു. പ്രബന്ധത്തില്‍ വ്യാപകമായി തെറ്റുകളുണ്ടെന്നും നിലവാരം ഇല്ലെന്നും ഉള്ള പരാതികള്‍ ഉയര്‍ന്നിരുന്നു.
അന്നത്തെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ സര്‍വകലാശാലയോട് പരിശോധിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ല.
ഇന്നു ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തില്‍ ആര്‍.എസ്.ശശികുമാറാണ് വിഷയം ഉന്നയിച്ചത്.നാലംഗ സമിതി പ്രബന്ധം പരിശോധിക്കും. അതിന് ശേഷം തുടര്‍നടപടി ആലോചിക്കും. സിന്‍ഡിക്കേറ്റ് തീരുമാനത്തെ ഇടത് അംഗങ്ങള്‍ എതിര്‍ത്തു. മലയാള വാണിജ്യസിനിമകളുടെ പ്രത്യയശാസ്ത്രം എന്ന വിഷയത്തില്‍ മുന്‍പിവിസി ഡോ പി.പി.അജയകുമാറിന്‍റെ കീഴിലായിരുന്നു ഗവേഷണം.