ഷാർജ: മലയാളി യുവ ഡോക്ടർ ഷാർജയിൽ കുഴഞ്ഞുവീണു മരിച്ചു. മലപ്പുറം വണ്ടൂർ സ്വദേശിനിയാണ്. വണ്ടൂർ പൂക്കുളത്ത് ഇല്ലിക്കതൊടിക അബ്ദുറഹ്മാന്‍റെ മകൾ അഫീന റഹീം ആണ് മരിച്ചത്. 32 വയസ്സായിരുന്നു. അലനെല്ലൂർ തിരുവിഴാംകുന്ന് തയ്യിൽ യാസിറിന്‍റെ ഭാര്യയാണ്.
മാതാവ്: സുലൈഖ. മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി രാത്രിയോടെ നാട്ടിലേക്ക് കൊണ്ടുപോകും.