Share this Article
News Malayalam 24x7
പുതിയ ടിവിക്ക് ചിന്നൽ, മാറ്റി നൽകിയ ടിവിക്കും തകരാർ, വീട്ടമ്മക്ക്, ടിവിയുടെ വിലയും നഷ്ടപരിഹാരമായി 10000 രൂപയും ചിലവ് 10000 രൂപയും നൽകുവാൻ വിധി
വെബ് ടീം
20 hours 0 Minutes Ago
1 min read
SONY TV

തൃശൂർ: പുതിയ ടെലിവിഷൻ ഫിറ്റ് ചെയ്യാൻ കൊണ്ടുവന്നപ്പോൾ ചിന്നൽ കണ്ടെത്തുകയും തുടർന്ന് മാറ്റി നൽകിയ ടെലിവിഷനും തകരാർ വന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ വീട്ടമ്മക്ക് അനുകൂല വിധി. തൃശൂർ കിഴക്കേകോട്ടയിലുള്ള കണ്ണമ്പുഴ വീട്ടിൽ അനിത.പി.കെ. ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ ചിയ്യാരത്തുള്ള സോണിയുടെ അംഗീകൃത സർവ്വീസ് സെൻററിലെ മാനേജർക്കെതിരെയും കൊച്ചിയിലെ സോണി ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെയും വിധി.

അനിത 22900 രൂപ നൽകിയാണ് സോണി ടിവി വാങ്ങിയത്.ടെക്‌നീഷൻ ഫിറ്റ് ചെയ്യുവാൻ കൊണ്ടുവന്നപ്പോൾ ടി വി യിൽ ചിന്നൽ കാണുകയും തുടർന്ന് ടി വി മാറ്റി നൽകുകയുണ്ടായിട്ടുള്ളതുമാകുന്നു. മാറ്റി നൽകിയ ടി വി യും പ്രവർത്തനരഹിതമായിട്ടു.പരാതിപ്പെട്ടപ്പോൾ ടി വി കൊണ്ടുപോവുകയും റിപ്പയറിങ്ങിന് 12000 രൂപ ആവശ്യപ്പെടുകയുമായിരുന്നു.പണം നൽകുവാൻ അനിത തയ്യാറാകാതിരുന്നതിനെത്തുടർന്ന് ടി വി തകരാർ പരിഹരിക്കാതെ മടക്കി നൽകുകയായിരുന്നു. തുടർന്ന് അനിത ഹർജി ഫയൽ ചെയ്യുകയാണുണ്ടായത്. കോടതി നിയോഗിച്ച വിദഗ്ദ കമ്മീഷണർ പരിശോധന നടത്തി തകരാറുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളതാകുന്നു.

തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്., ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി ഹർജിക്കാരന് ടി വി യുടെ വിലയായ 22900 രൂപയും നഷ്ടപരിഹാരമായി 10000 രൂപയും ചിലവിലേക്ക് 10000 രൂപയും നൽകുവാൻ കല്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരിക്ക് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories