എറണാകുളം: എടയാറില്‍ നിവിന്‍ പോളി ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ അപകടം. ഷോക്കേറ്റ് ടെക്‌നീഷ്യന്‍ മരിച്ചു. തൃശ്ശൂര്‍ സ്വദേശി വിഷ്ണുവാണ് മരിച്ചത്. എടയാറിലെ സിനിമാ ഷൂട്ടിങ്ങിന്റെ ആദ്യ ദിവസമായിരുന്നു ഇന്ന്.
നിവിൻ പോളിയെ നായകനാക്കി നാഷിദ് ഫാമി സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തിന്റെ ലൊക്കേഷനിലാണ് അപകടം. മാർട്ടിൻ പ്രക്കാട്ട് ഫിലിംസിന്റെ ബാനറിൽ മാർട്ടിൻ പ്രക്കാട്ട്, പോളി ജൂനിയർ പിക്‌ചേഴ്‌സിന്റെ ബാനറിൽ നിവിൻ പോളി, ഗ്രീൻ റൂം പ്രൊഡക്ഷൻസിന്റെ ബാനറിൽ സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്.