Share this Article
News Malayalam 24x7
മദ്യപിച്ച് ബഹളമുണ്ടാക്കിയ സുരക്ഷാ ജീവനക്കാരന് സസ്‌പെന്‍ഷന്‍
Security Personnel Suspended Following Disorderly Conduct Incident on Duty

തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയ സുരക്ഷാ ജീവനക്കാരന് സസ്‌പെന്‍ഷന്‍. സുരക്ഷാ ജീവനക്കാരന്‍  ചന്ദ്രനെയാണ് ആശുപത്രി സൂപ്രണ്ട് സസ്‌പെന്‍ഡ് ചെയ്തത്. കഴിഞ്ഞ ദിവസം ഡ്യൂട്ടിക്കെത്തിയ ചന്ദ്രന്‍ മദ്യപിച്ച് രോഗികള്‍ ഉള്‍പ്പെടെയുള്ളവരെ ചീത്ത വിളിച്ച് ബഹളമുണ്ടാക്കുകയായിരുന്നു. മദ്യപിച്ച്  ചീത്ത വിളിക്കുന്ന വീഡിയോയും പ്രചരിച്ചിരുന്നു. രോഗികളുടെ കൂട്ടിരിപ്പുകാരുടെ പരാതിയില്‍ ഇയാളുടെ രക്തം പരിശോധിച്ചതോടെ മദ്യപിച്ചതായി കണ്ടെത്തിയിരുന്നു. ജീവനക്കാര്‍ അച്ചടക്കം പാലിച്ചില്ലെങ്കില്‍ കര്‍ശനനടപടിയുണ്ടാകുമെന്ന് സൂപ്രണ്ട് അറിയിച്ചു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories