Share this Article
News Malayalam 24x7
നാമനിര്‍ദേശ പത്രികയിൽ വിവരം മറച്ചുവച്ചെന്ന പരാതി: പി.എ. മുഹമ്മദ് റിയാസും വീണയും നേരിട്ട് ഹാജരാകണമെന്ന് കോടതി നിർദേശം
വെബ് ടീം
18 hours 12 Minutes Ago
1 min read
RIYAS

തിരുവനന്തപുരം: നാമ നിർദേശപത്രികയിൽ വിവരങ്ങൾ മറച്ചുവച്ചു എന്ന ഹർജിയിൽ മുൻമന്ത്രി പി.എ മുഹമ്മദ് റിയാസും ഭാര്യ വീണ ടിയും നേരിട്ട് ഹാജരാകാൻ കോടതി നിർദേശം. ഒക്ടോബർ 15ന് നേരിട്ട് ഹാജരാകാനാണ് ഉത്തരവ്. തിരുവനന്തപുരം ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഉത്തരവിട്ടത്.

ബേപ്പൂരിൽ മത്സരിക്കുന്നതിനിടെ മുഹമ്മദ് റിയാസ് നാമനിർദ്ദേശപത്രികയിൽ സ്വത്ത് വിവരങ്ങൾ മറച്ചുവെച്ച് എന്നാണ് ഹർജി.ഭാര്യക്ക് ഏതെങ്കിലും കമ്പനിയുമായി കരാറോ, മറ്റ് ബിസിനസ് ബന്ധങ്ങളോ ഉണ്ടോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കിയില്ല. വീണയുടെ വരുമാനത്തിൽ സിഎംആർഎലിൽ നിന്ന് ലഭിച്ച 1.72 കോടിയുടെ കണക്ക് വ്യക്തമാക്കിയിട്ടില്ല എന്നിവയാണ് ഹർജിയിലെ ആരോപണങ്ങൾ. റിയാസിനെതിരെ ക്രിമിനൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ. നെയ്യാറ്റിൻകര പി നാഗരാജ് നൽകിയ ഹർജിയിലാണ് കോടതി നടപടി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories