Share this Article
News Malayalam 24x7
തൊടുപുഴയിൽ കെട്ടിടം തകർന്നുവീണ് അപകടം, രണ്ട് മരണം, രണ്ട് പേർക്ക് പരിക്ക്
വെബ് ടീം
1 hours 41 Minutes Ago
1 min read
BUILDING

തൊടുപുഴയിൽ കെട്ടിടം തകർന്നുവീണ് അപകടം. രണ്ട് മരണം . രണ്ട് പേർക്ക് പരിക്ക്. മുതലക്കോടത്ത് ആണ് അപകടം.

അപകടത്തിൽ മരിച്ചത് കോതമംഗലം സ്വദേശികളായ അനൂപ്, ജോയ് എന്നിവരാണ്.പരിക്കേറ്റത് രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾക്കാണ്. നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെയാണ് കോൺക്രീറ്റ് പാളി ഉൾപ്പെടെ ഇടിഞ്ഞു വീണത്.

മുതലക്കോടം ഗേൾസ് ഹൈ സ്‌കൂളിന് പിന്നിലുള്ള സാഞ്ചോ ഹോമിന്റെ സ്ലാബാണ് പൊളിക്കുന്നതിനിടയിൽ തകർന്ന് വീണത്. രണ്ട് തൊഴിലാളികൾ അടിയിൽ പെട്ടു. തൊടുപുഴ അഗ്‌നി രക്ഷ സേന എത്തിയാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. ഇവരെ മുതലക്കോടം ഹോളി ഫാമിലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories