Share this Article
News Malayalam 24x7
മൂന്നുപേരുടെ മരണത്തിനിടയാക്കിയ കാറപകടം: ഡ്രൈവർ പിടിയിൽ
വെബ് ടീം
posted on 07-09-2026
1 min read
ben

തൃശൂർ കുന്നംകുളത്ത് മൂന്നുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിലെ കാർ ഡ്രൈവർ അറസ്റ്റിൽ. കുന്നംകുളം സ്വദേശി ബെന്‍ (31) ആണ് കുന്നം കുളം പൊലീസിന്‍റെ പിടിയിലായത്.

കാര്‍ ഓടിക്കുമ്പോള്‍ മദ്യലഹരിയിലായിരുന്നു ഇയാള്‍. അപകട സമയത്ത് കാറിൽ നാലു പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ മൂന്നുപേരെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു.ചാവക്കാട് എടക്കഴിയൂർ സ്വദേശികളായ മുനീർ, ഭാര്യ ഷിഫ്ന മകൻ മൂന്നുവയസ്സുകാരൻ എമ്മിൽ ഐബക്ക് എന്നിവരാണ് അപകടത്തിൽ മരിച്ചത്. ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ രണ്ടാഴ്ചത്തെ അവധിയ്ക്കാണ് മുനീർ നാട്ടിലെത്തിയത്. വിവാഹ ചടങ്ങിൽ പങ്കെടുത്തു തിരിച്ചു വരുമ്പോഴാണ് അപകടമുണ്ടായത്. അമിത വേഗതയിലെത്തിയ കാർ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിക്കുകയായിരുന്നു. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories