കൊച്ചി: ഹോൺ അടിച്ചതിന് കാർ ഉടമയെ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തിയ സ്വകാര്യ ബസ് ക്‌ളീനർ അറസ്റ്റിൽ. കണ്ണൂർ സ്വദേശി അൻസാറിനെ പൊലീസ് പിടികൂടി.റോഡിന് നടുവിൽ ബസ് നിർത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്തത് കാർ യാത്രക്കാരായ പ്രവാസി കുടുംബം ചോദ്യം ചെയ്തതാണ് ക്ലീനറെ പ്രകോപിപ്പിച്ചത്. പ്രകോപിതനായ അൻസാർ കാറിന് മുന്നിൽ തടഞ്ഞുനിൽക്കുകയും ബോണറ്റിൽ ശക്തമായി അടിക്കുകയും ചെയ്തു. കാറിന്റെ വാതിൽ ബലമായി തുറക്കാൻ ശ്രമിച്ച ഇയാൾ, കുടുംബത്തിന് നേരെ വധഭീഷണി മുഴക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്.യുകെയിലേക്ക് മടങ്ങേണ്ടിയിരുന്ന കുടുംബം ഇ-മെയിൽ വഴിയാണ് പോലീസിൽ പരാതി നൽകിയത്. ഈ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയെ പിടികൂടാൻ പോലീസ് എത്തിയപ്പോൾ ഇയാൾ ഉദ്യോഗസ്ഥരെയും ആക്രമിച്ചു. ആക്രമണത്തിൽ എ.എസ്.ഐ സുനിലിന്റെ മുഖത്തിന് പരിക്കേറ്റെങ്കിലും പോലീസ് സാഹസികമായി ഇയാളെ കീഴടക്കുകയായിരുന്നു
തുടർച്ചയായി മൂന്നാം ദിവസമാണ് കൊച്ചി നഗരത്തിൽ ബസ് ജീവനക്കാർ പ്രശ്നം ഉണ്ടാക്കുന്നത്.