Share this Article
News Malayalam 24x7
തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർഫിംഗ് കേസ്: കുറ്റപത്രം സമർപ്പിക്കാൻ ഒരുങ്ങി പൊലീസ്
Thiruvananthapuram Medical College

തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർഫിംഗ് കേസിൽ കുറ്റപത്രം സമർപ്പിക്കാനൊരുങ്ങി പൊലീസ്. പ്രതിയായ എംബിബിഎസ് വിദ്യാർത്ഥി ഏബൽ അഗസ്റ്റിന്റെ ഫോണിന്റെ ഫോറൻസിക് പരിശോധനാ ഫലം വന്നതിന് ശേഷം അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കും. സഹപാഠികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് റെഡ്ഡിറ്റ്, ഇൻസ്റ്റഗ്രാം, ടെലഗ്രാം ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച കേസിലാണ് നടപടി. പൊലീസിന് പരാതി നൽകിയിട്ടും പ്രതിയെ കണ്ടെത്താനാകാതെ വന്നതോടെ ഒരു വിദ്യാർത്ഥി നടത്തിയ സമാന്തര അന്വേഷണമാണ് നിർണായകമായത്. സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ നടത്തിയ അന്വേഷണത്തിലാണ് പ്രതി ഏബൽ അഗസ്റ്റിനാണെന്ന് കണ്ടെത്തിയത്. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories