Share this Article
News Malayalam 24x7
നിയന്ത്രണം വിട്ട ബൈക്ക് റോഡിൽ തെന്നി ബസിനടിയിലേക്ക് മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം
വെബ് ടീം
posted on 07-08-2026
1 min read
sridevi

കോട്ടയം: മണര്‍കാട്ട് നിയന്ത്രണം വിട്ട ബൈക്ക് സ്വകാര്യ ബസിനടിയിലേക്ക് വീണ് യുവതിക്ക് ദാരുണാന്ത്യം. അയര്‍ക്കുന്നം കൊങ്ങാണ്ടൂര്‍ വാലുമ്മേല്‍ക്കുന്നേല്‍ വീട്ടില്‍ ശ്രീദേവി മനോജ് (23) ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന സഹോദരനെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നു രാവിലെ ഏഴിന് കോട്ടയം മണർകാട് പള്ളിക്ക് സമീപമായിരുന്നു അപകടം നടന്നത്. അയർക്കുന്നത് നിന്നും മണർകാട് കവലയിലേക്ക് വരികയായിരുന്നു ഇവർ. ഈ സമയം മണർകാട് സെന്റ് മേരീസ് ആശുപത്രിയുടെ മുന്നിലെ വളവിൽ വെച്ച് റോഡിൽ തെന്നിയ ബൈക്ക് മറിയുകയായിരുന്നു.

കോട്ടയത്ത് നിന്നും പാലായിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിന്റെ അടിയിലേക്കാണ് ബൈക്ക് മറിഞ്ഞത്. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ മണർകാട് പൊലീസ് കേസെടുത്തു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories