തൃശൂർ സിറ്റി ജില്ലയിൽ ജൂൺ രണ്ട് മുതൽ നടത്തിയ ഓപ്പറേഷൻ തൂഫാനിൽ രണ്ട് മാസത്തിനുള്ളിൽ 275 കേസുകൾ. 344 പേർ അറസ്റ്റിലായി.383.01 ഗ്രാം എം ഡി എം എ, 38542.26 ഗ്രാം കഞ്ചാവ്, 243 കഞ്ചാവ് ബീഡി,13 കഞ്ചാവ് ചെടി, 41.69 ഗ്രാം ഹാഷിഷ് ഓയിൽ, 18 മില്ലിഗ്രാം ഹെറോയിൻ, 5 ടെർമിൻ, 6 ഇലക്ട്രോണിക് സിഗരറ്റ് എന്നിവയാണ് പിടിച്ചെടുത്തത്.വാണിജ്യ അളവിലുള്ള 12 കേസുകളിൽ 21 പേരെ അറസ്റ്റു ചെയ്തപ്പോൾ, നിരോധിത പുകയില ഉത്പന്നങ്ങളുമായി (COTPA) ബന്ധപ്പെട്ട് 182 കേസുകളിൽ 186 പേരെ അറസ്റ്റു ചെയ്യുകയും അരലക്ഷത്തോളം വരുന്ന നിരോധിത പുകയില ഉത്പന്നങ്ങളുടെ പായ്ക്കറ്റുകൾ കണ്ടെടുക്കുകയും ചെയ്തു.
ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട പരിശോധനകൾ തൃശൂർ സിറ്റി ജില്ലയിൽ തുടരുന്നുണ്ടെന്നും, ലഹരിയുടെ ഉപയോഗം വിപണനം എന്നിവ നിങ്ങളുടെ ശ്രദ്ധയിൽ പെട്ടാൽ കൃത്യമായ സ്ഥലം അടുത്തുള്ള പോലീസ് സ്റ്റേഷൻ എന്നിവ സഹിതം ഉടനെ യോദ്ധാവിൻെറ 9995966666 എന്ന നമ്പരിലേക്ക് വാട്സാപ് മെസേജ് അയക്കുകയോ 9497927797, 9497979794 എന്നീ നമ്പരുകളിലേക്ക് വിളിക്കാവുന്നതുമാണെന്നും കർശനമായ പരിശോധനകൾ തുടരുമെന്നും തൃശൂർ സിറ്റി പോലീസ് കമ്മീഷണർ നകുൽ ആർ ദേശ്മുഖ് ഐ പി എസ് അറിയിച്ചു.