Share this Article
News Malayalam 24x7
'ഞാനൊരു അധ്യാപികയാണ്, ആണ്‍കുട്ടീന്റെ അമ്മയാണ്‌, MDMA കൊടുത്തിട്ടില്ല; കീർത്തന മാധ്യമങ്ങളോട്; പൊലീസ് കസ്റ്റഡിയിൽ വിട്ട് കോടതി, ജാമ്യാപേക്ഷ തള്ളി
വെബ് ടീം
6 hours 17 Minutes Ago
1 min read
keerthana

കോഴിക്കോട്: വടകരയിൽ അധ്യാപികമാർ ഉൾപ്പെട്ട ലഹരിക്കടത്ത്  കേസിലെ പ്രതിയും പേരാമ്പ്ര ബിആർസിയിൽ അധ്യാപികയുമായിരുന്ന കെ.സി.കീർത്തനയെ നാളെ അഞ്ചുമണി വരെ  പൊലീസ് കസ്റ്റഡിയിൽ വിട്ടു. വടകര എൻ.ഡി.പി.എസ് കോടതിയാണ് കീർത്തനയെ രണ്ടുദിവസത്തെ കസ്റ്റഡിയിൽ വിട്ടത്. കീർത്തനയെ  വിശദമായി ചോദ്യംചെയ്ത ശേഷമായിരിക്കും പ്രത്യേക അന്വേഷണസംഘം കൂട്ടുപ്രതികളും അധ്യാപികമാരുമായ കെ.കാവ്യ, നീഷ്മ എന്നിവരെ കസ്റ്റഡിയിൽ ആവശ്യപ്പെടുക.

കസ്റ്റഡിയിൽ ലഭിച്ച കീർത്തനയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കി. താൻ ലക്ഷങ്ങളുടെ ഇടപാട് നടത്തിയിട്ടില്ലെന്ന് കീർത്തന മാധ്യമങ്ങളോട് പറഞ്ഞു. തൻ്റെ രണ്ട് ബാങ്ക് അക്കൗണ്ടുകൾ മൈനസ് ആണ്. താനൊരു അധ്യാപികയും ആൺകുട്ടിയുടെ അമ്മയുമാണ്. ലഹരി ഇടപാട് നടത്തില്ലെന്നും കീർത്തന മാധ്യമങ്ങൾക്ക് മുമ്പിൽ അവകാശപ്പെട്ടു. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories