കാസർഗോഡ്: ബേക്കൽ മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. ബേക്കൽ, കുന്നിൽ ഖിളിരിയ നഗറിലെ കെ എ മുർതാസയുടെ 42 ദിവസം പ്രായമുള്ള മകളാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ കുഞ്ഞിനെ അനക്കമില്ലാതെ കണ്ടതിനെ തുടർന്ന് കോട്ടിക്കുളത്തെ സ്വകാര്യ ആശുപ്രതിയിലേക്ക് എത്തിക്കുകയായിരുന്നു.
ഡോക്ടർ നടത്തിയ പരിശോധനയിൽ കുഞ്ഞ് മരിച്ചതായി സ്ഥിരീകരിച്ചു. മുലപ്പാലും വായുവും തൊണ്ടയിൽ കുരുങ്ങിയതാണ് മരണ കാരണമന്നാണ് പോസ്റ്റുമോർട്ടത്തിൽ വ്യക്തമായത്. ബേക്കൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.