Share this Article
മീനങ്ങാടി സ്കൂൾ വിനോദയാത്ര വിവാദം: പ്രിൻസിപ്പലിന്റെ സ്ഥലംമാറ്റത്തിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ
Meenangadi School Trip

വയനാട് മീനങ്ങാടി ഗവണ്‍മെന്റെ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിനോദയാത്ര വിവാദത്തില്‍ പ്രിന്‍സിപ്പല്‍ ശിവി കൃഷനെ സ്ഥലം മാറ്റിയതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍. പഠിപ്പ് മുടക്കിയാണ് പ്രതിഷേധം. കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിലും സ്‌കൂളില്‍ പ്രതിഷേധം സംഘടിപ്പിക്കും. അതേസമയം, ആരോപണ വിധേയനായ പിടിഎ പ്രസിഡന്റ് ഹാജിസ് ഇന്ന് മാധ്യമങ്ങളെ കാണും. പിടിഎ പ്രസിഡന്റ് മദ്യപിച്ചു എന്ന കുട്ടികളുടെ ആരോപണത്തില്‍ വിശദീകരണം നല്‍കുമെന്നാണ് സൂചന. വിനോദയാത്രയ്ക്കിടെ പ്രിന്‍സിപ്പലും പിടിഎ പ്രസിഡന്റും മദ്യപിച്ചു എന്നായിരുന്നു ഉയര്‍ന്ന ആരോപണം. പഠനയാത്രയുമായി ബന്ധപ്പെട്ടുണ്ടായ വിഷയത്തില്‍ സര്‍ക്കാര്‍ നിര്‍ദേശം പാലിക്കുന്നതില്‍ ശിവി കൃഷ്ണന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായതിലായിരുന്നു സ്ഥലംമാറ്റല്‍ നടപടി. വടുവന്‍ചാല്‍ G.H.S.S ലേക്കാണ് സ്ഥലമാറ്റിയത്. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories