Share this Article
കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്ത് സംഘവും സ്വര്‍ണക്കവര്‍ച്ച സംഘവും പിടിയില്‍
Security Operations at Karipur Airport

കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്ത് സംഘവും സ്വര്‍ണക്കവര്‍ച്ച സംഘവും പിടിയില്‍. 823 ഗ്രാം സ്വര്‍ണവും പിടിച്ചെടുത്തു. ബഹ്‌റൈനില്‍ നിന്നെത്തിയ ഇടുക്കി സ്വദേശിനി അഭിരാമിയില്‍ നിന്നാണ് 823 ഗ്രാം സ്വര്‍ണം പൊലീസ് പിടികൂടിയത്. അഭിരാമിയെ കൊണ്ടുപോകാനായി വിമാനത്താവളത്തിലെത്തിയ മൂവാറ്റുപുഴ സ്വദേശിയെയും പൊലീസ് പിടികൂടി. സ്വര്‍ണം തട്ടിയെടുക്കാന്‍ ശ്രമിച്ച കവര്‍ച്ചാസംഘത്തിലെ രണ്ടുപേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നാടകീയ നീക്കങ്ങളിലൂടെ സാഹസികമായാണ് നാലുപേരെയും പോലീസ് പിടികൂടിയത്. പുലര്‍ച്ചെയായിരുന്നു നാടകീയ സംഭവങ്ങള്‍.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories