Share this Article
ചരിത്രനേട്ടമായി വിഴിഞ്ഞം തുറമുഖം; ആദ്യ ഇംപോർട്ട് കാർഗോ കപ്പൽ എത്തി
Vizhinjam International Seaport

കേരളത്തിന്റെ സമുദ്ര-വാണിജ്യ ചരിത്രത്തിൽ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ട് വിഴിഞ്ഞം. വിഴിഞ്ഞം  അന്താരാഷ്ട്ര തുറമുഖത്തേക്ക് ആദ്യ ഇംപോർട്ട് കാർഗോ കപ്പലെത്തി. കേരളത്തിന്റെ സ്വന്തം വാണിജ്യത്തിനും സംരംഭകത്വത്തിനുമുള്ള ആഗോള കവാടമെന്ന നിലയിലുള്ള തുറമുഖത്തിന്റെ സ്ഥാനം കൂടുതൽ ദൃഢമാക്കുന്നതാണ് ഈ ചരിത്രനേട്ടം. ചൈനയിലെ നിങ്‌ബോയിൽനിന്ന് ബുക്ക് ചെയ്ത കണ്ടെയ്‌നറുകൾ എംഎസ്‍സി സബ്രീന-3 കപ്പലിലാണ് വിഴിഞ്ഞത്തെത്തിയത്. സബ്രീന-3 കപ്പലിൽ 40 അടി കണ്ടെയ്നറിൽ വുഡ് പ്ലാസ്റ്റിക് കോമ്പോസിറ്റ് ബോർഡുകളാണ് ഉള്ളത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories