കോട്ടയത്ത് രണ്ട് വയസുകാരന്‍ കിണറ്റില്‍ വീണ് മരിച്ചു. കോട്ടയം തിടനാട് പിണ്ണാക്കനാട്ട് ആണ് സംഭവം. പിണ്ണാക്കനാട് സ്വദേശി അലൻ – സുനീഷ ദമ്പതികളുടെ രണ്ടാമത്തെ കുട്ടി ഇവാന്‍ അലക്‌സ് (2) ആണ് കിണറ്റില്‍ വീണ് മരിച്ചത്.
വീട്ടുമുറ്റത്തെ ആള്‍മറയില്ലാത്ത കിണറ്റിൽ ആണ് കുട്ടി വീണത്.
മുറ്റത്ത് കൂടി കളിച്ചു നടന്ന കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കിണറ്റില്‍ കണ്ടെത്തിയത്. ഈരാറ്റുപേട്ടയില്‍ നിന്നും ഫയര്‍ഫോഴ്‌സെത്തി കുട്ടിയെ പുറത്തെടുത്തെങ്കിലും ജീവന്‍ നഷ്ടമായിരുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.