Share this Article
News Malayalam 24x7
കോട്ടയത്ത് നാല് വയസുകാരന് ഷിഗെല്ല
Shigella Case Confirmed in 4-Year-Old Child in Kottayam

കോട്ടയം അതിരമ്പുഴയില്‍ നാല് വയസുകാരന് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. ശാരീരിക ബുദ്ധിമുട്ടുകളെത്തുടര്‍ന്ന് ഈ മാസം എട്ടാം തീയതിയാണ് കുട്ടിയെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനകളിലാണ് കുട്ടിയ്ക്ക് ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്.നിലവില്‍ കുട്ടി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിയുടെ നിലവിലെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പ്രതിരോധ നടപടികള്‍ ശക്തമാക്കിയിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് പ്രധാനമായും ഷിഗെല്ല രോഗബാധ ഉണ്ടാകുന്നത്. കുടിവെള്ള സ്രോതസ്സുകൾ ശുദ്ധീകരിക്കാനും ശുചിത്വം പാലിക്കാനും തിളപ്പിച്ചാറ്റിയ വെള്ളം മാത്രം ഉപയോഗിക്കാനും ആരോഗ്യപ്രവർത്തകർ നിർദ്ദേശം നൽകിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories