Share this Article
News Malayalam 24x7
മദ്യലഹരിയിൽ റോഡിൽ യുവതിയുടെ പരാക്രമം,കാറോടിച്ച് അപകടമുണ്ടാക്കിയ യുവതിയുടെ കയ്യാങ്കളി നാട്ടുകാർക്കെതിരെയും
വെബ് ടീം
4 hours 45 Minutes Ago
1 min read
jomi

കോട്ടയം തുരുത്തിയിൽ മദ്യപിച്ച് കാറോടിച്ച് അപകടമുണ്ടാക്കിയ യുവതി നാട്ടുകാർക്ക് നേരെ കയ്യാങ്കളിയിലും ഏർപ്പെടുത്തു. യുവതി ഓടിച്ച കാർ സ്‌കൂട്ടറിൽ ഇടിച്ചായിരുന്നു അപകടം . തുടർന്ന് പുറത്തിറങ്ങിയ യുവതി സ്‌കൂട്ടർ യാത്രികനെയും പ്രശ്നത്തിൽ ഇടപെട്ട നാട്ടുകാരെയും ആക്രമിക്കുകയായിരുന്നു .ഇത്തിത്താനം സ്വദേശിയായ യുവതിക്കെതിരെ ചിങ്ങവനം പൊലീസ് കേസെടുത്ത ശേഷം വിട്ടയച്ചു .

ഇന്നലെയാണ് സംഭവമുണ്ടായത്.ഇത്തിത്താനം സ്വദേശിയായ ജോമി ജോസഫ് ആണ് കാറോടിച്ചിരുന്നത്. മദ്യപിച്ച് വാഹനം ഓടിച്ചതിന് യുവതിക്കെതിരെ ചിങ്ങവനം പോലീസ് കേസെടുത്തു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories