Share this Article
News Malayalam 24x7
അങ്കണവാടി മുറ്റത്ത് പാമ്പ്; പത്തി വിടർത്തിയ മൂർഖനെ കണ്ട് ആശങ്കയിൽ കുട്ടികളും ജീവനക്കാരും
വെബ് ടീം
posted on 25-06-2026
1 min read
cobra

കോട്ടയം കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിലെ അറുപത്തിരണ്ടാം നമ്പർ അങ്കണവാടിയുടെ പരിസരത്ത് ഉച്ചയോടെ മൂർഖൻ പാമ്പിനെ കണ്ടെത്തി. കെട്ടിടത്തിന്റെ അടിത്തറയ്ക്കടുത്തുള്ള കല്ലുകൾക്കിടയിലേക്കാണ് പാമ്പ് കയറിപ്പോയത്. കുട്ടികളും ജീവനക്കാരും ആശങ്കയിലായതിനെ തുടർന്ന് വിവരമറിയിച്ചതനുസരിച്ച് വനംവകുപ്പിന്റെ സംഘം സ്ഥലത്തെത്തി.

പാമ്പിനെ പിടികൂടാനുള്ള ശ്രമങ്ങൾ ഇവർ തുടരുകയാണ്. കെട്ടിടത്തിന്റെ അടിത്തറയിൽ നിന്ന് പാമ്പ് പുറത്തുവരുന്നില്ലെങ്കിൽ പ്രത്യേക കൂടുവെച്ചോ വലയിട്ടോ പിടികൂടാനുള്ള ക്രമീകരണങ്ങൾ ചെയ്യുമെന്ന് വനംവകുപ്പ് സംഘം അറിയിച്ചിട്ടുണ്ട്.

കുട്ടികൾ എപ്പോഴും കളിക്കുന്ന അങ്കണവാടി മുറ്റത്ത് പാമ്പ് എത്തിയത് വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories