Share this Article
News Malayalam 24x7
പാലാ ന​ഗരസഭയിൽ ഭരണപ്രതിസന്ധി; പിന്തുണ പിൻവലിച്ച് കോൺഗ്രസ്
വെബ് ടീം
posted on 05-07-2026
1 min read
PALA

കോട്ടയം: പാലാ ന​ഗരസഭയിൽ ഭരണപ്രതിസന്ധി. നഗരസഭയില്‍ സ്വതന്ത്ര കൂട്ടായ്മ നേതൃത്വം നൽകുന്ന ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍.കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രമേയം പാസ്സാക്കി.പ്രമേയം ജില്ലാനേതൃത്വത്തിനു അയക്കും.ഒരുതരത്തിലും സ്വതന്ത്ര കൂട്ടായ്മയുമായി ഒത്തുപോകാന്‍ കഴിയില്ലെന്നാണ് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരുടെ നിലപാട്.

മാണി ഗ്രൂപ്പുമായും സഹകരിക്കില്ല എന്നാണ് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ തീരുമാനം 

പാലാ കൊട്ടാരമറ്റം സ്റ്റാന്റ് ഡിവൈഎഫ്‌ഐ സമ്മേളനത്തിന് വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ട വിഷയമാണ് തര്‍ക്കത്തിലേക്ക് എത്തിയത്. കോണ്‍ഗ്രസിനെ അപമാനിക്കുന്ന നടപടിയാണ് സ്വതന്ത്ര കൂട്ടായ്മയുടെ ഭാഗത്തുനിന്നുണ്ടാകുന്നതെന്നാണ് കൗണ്‍സിലര്‍മാരുടെ ആരോപണം. ഭൂരിപക്ഷമുണ്ടാകാതിരിക്കാന്‍ ബിനു പുളിക്കക്കണ്ടവും ബിജു പുളിക്കക്കണ്ടവും കൗണ്‍സില്‍ യോഗത്തില്‍ നിന്ന് വിട്ടുനിന്നെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.

അധ്യക്ഷ ദിയ ബിനു, ദിയയുടെ പിതാവ് ബിനു പുളിക്കക്കണ്ടം, ബിനുവിന്റെ സഹോദരൻ ബിജു പുളിക്കക്കണ്ടം എന്നിവരാണ് സ്വതന്ത്രകൂട്ടായ്മ അംഗങ്ങൾ. യുഡിഎഫും ഈ 3 അംഗങ്ങളും ഒരു സ്വതന്ത്രയും ചേരുമ്പോഴാണ് ഭൂരിപക്ഷം. ഇവരിൽ ആരു പിന്തുണ പിൻവലിച്ചാലും ഭരണം വീഴും.  ഇങ്ങനെയാണ് കക്ഷിനില: ആകെ സീറ്റുകൾ - 26. എൽഡിഎഫ് – 12, യുഡിഎഫ് – 10, സ്വതന്ത്ര കൂട്ടായ്മ –3, സ്വതന്ത്ര –1. 



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories