Share this Article
News Malayalam 24x7
കുഞ്ഞിന്റെ ഡയപ്പര്‍ കത്തിക്കുന്നതിനിടെ തീ പടര്‍ന്നു; 26 കാരിക്ക് ദാരുണാന്ത്യം
വെബ് ടീം
posted on 24-04-2026
1 min read
jomol

കോട്ടയം: കുഞ്ഞിന്റെ ഡയപ്പര്‍ കത്തിക്കാനായി ഗ്യാസ് അടുപ്പില്‍ നിന്ന് പേപ്പറില്‍ തീ എടുക്കുന്നതിനിടെ പൊള്ളലേറ്റ യുവതി മരിച്ചു. കോട്ടയം ളാക്കാട്ടൂര്‍ ആനക്കല്ലുങ്കലില്‍ ജോമോള്‍ സെബാസ്റ്റ്യന്‍ (26) ആണ് മരിച്ചത്. ഗ്യാസ് അടുപ്പില്‍ നിന്ന് പേപ്പറിലേക്ക് തീ കൊളുത്തുന്നതിനിടെ ജോമോളുടെ നൈറ്റിക്ക് തീപിടിക്കുകയായിരുന്നു.

കഴിഞ്ഞ 21-ന് രാവിലെ 11.30-നായിരുന്നു സംഭവം. ഗുരുതരമായി പൊള്ളലേറ്റ ജോമോളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.അത്യാഹിത വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ വ്യാഴാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്. എബിസണ്‍ ആണ് ഭര്‍ത്താവ്. ഇവാനിയ മകളാണ്.സംസ്കാരം നടത്തി.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories