Share this Article
News Malayalam 24x7
മഴക്കെടുതിയിൽ സംസ്ഥാനത്ത് എട്ട് മരണം; പൂഞ്ഞാറിൽ 24കാരനെ മണ്ണെടുത്തത് പരിക്കേറ്റ് വിശ്രമത്തിലിരിക്കെ, മകനൊപ്പം അമ്മയും യാത്രയായി; പെണ്മക്കൾ വീട്ടിലുണ്ടാവാത്തത് ഭാഗ്യമായി
വെബ് ടീം
8 hours 49 Minutes Ago
1 min read
josephin johny

കോട്ടയം: സംസ്ഥാനത്ത് മഴക്കെടുതിയിൽ എട്ട് മരണം.വ്യാപക നാശനഷ്ടവും ഉണ്ടായി. ഇടുക്കിയിലും കോട്ടയത്തും ഉരുൾപൊട്ടി. രണ്ട് ജില്ലകളിലായിഎട്ട് പേരാണ് മരിച്ചത്. പത്തനംതിട്ട റാന്നി ടൗണിൽ വെള്ളം കയറി.പൂഞ്ഞാർ തെക്കേക്കര പയ്യാനിത്തോട്ടത്തിൽ വീട് ഇടിഞ്ഞുവീണ് രണ്ട് മരണം. പൂഞ്ഞാര്‍ തെക്കേക്കര പയ്യാനിത്തോട്ടത്തില്‍ 24കാരനായ ജോസഫിന്‍ ജോണി മരിച്ചത് അപകടത്തില്‍ കാലിന് പരിക്കേറ്റ് വീട്ടില്‍ കഴിയുന്നതിന് ഇടയിലാണ്. വിശ്രമത്തിലിരിക്കവേയാണ് ജോസഫിനെ ഉരുളെടുത്തത്. അപകടത്തില്‍ ജോസഫിന്റെ മാതാവ് റെജീനയും മരിച്ചിരുന്നു. സംഭവസമയം പിതാവ് എം ജെ ജോണി അടുത്ത വീട്ടിലായിരുന്നതിനാല്‍ തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. പെണ്‍മക്കളായ ജോമിറ്റും സോമിറ്റും വീട്ടിലുണ്ടായിരുന്നില്ല.

ചൂണ്ടച്ചേരി എഞ്ചിനീയറിങ് കോളേജ് കാന്റീന്‍ ജീവനക്കാരനാണ് ജോസഫിന്‍ ജോണി. കഴിഞ്ഞ മാസമാണ് ഈരാറ്റുപേട്ടയില്‍ വെച്ചുണ്ടായ അപകടത്തില്‍ കാലിന് പരിക്കേറ്റത്. റെജീന പയ്യാനിത്തോട്ടം ഹോളിസ്പിരിറ്റ് സ്‌കൂളിലെ ജീവനക്കാരിയാണ്. ഇടമല ഭാഗത്ത് നിന്ന് വന്ന ഉരുളാണ് അമ്മയുടേയും മകന്റെയും ജീവന്‍ കവര്‍ന്നത്..ഉപ്പുതറയിൽ പൊലീസ് ജീപ്പിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണു. പൊലീസുകാർ വാഹനം നിർത്തി ഇറങ്ങിയതിനാൽ ആർക്കും പരിക്കില്ല.

തിരുവാലി കണ്ടമംഗലത്ത് തോട്ടിലെ ഒഴുക്കില്‍പ്പെട്ട് രണ്ടര വയസ്സുകാരന്‍ മരിച്ചു. കണ്ണമംഗലം സ്വദേശി നൊട്ടന്‍വീട്ടില്‍ അബ്ദുല്‍ മുനീര്‍-തസ്ലീമ ഭാനു ദമ്പതികളുടെ മകന്‍ അബ്ദുല്‍ മുഹയിന്‍ ആണ് മരിച്ചത്.സംസ്ഥാനത്ത് ഇന്ന് മാത്രം മൂന്ന് കുട്ടികളാണ് വെള്ളക്കെട്ടില്‍ വീണ് മരിച്ചത്. മലപ്പുറത്ത് ഇന്ന് രാവിലെ ഒഴുക്കില്‍പ്പെട്ട് നാലുവയസുകാരന്‍ മരിച്ചിരുന്നു. കൊണ്ടോട്ടി നീറാട് തോട്ടില്‍ ഒഴുക്കില്‍പ്പെട്ട ആദം അയ്മനാണ് മരിച്ചത്. നെടിയിരുപ്പ് മേലേപറമ്പ് സ്വദേശികളായ ഹമീദ് - നദീറ ദമ്പതികളുടെ മകനാണ് അയ്മന്‍. വീടിന് സമീപത്തെ തോട്ടിലേക്ക് അബദ്ധത്തില്‍ വീഴുകയായിരുന്നു.

കോട്ടയം വാകത്താനത്ത് ചക്കന്‍ചിറയില്‍ വെള്ളക്കെട്ടില്‍ വീണ് 11 വയസ്സുകാരന്‍ മരിച്ചു. കാട്ടാമ്പാക്കില്‍ ഷിജുവിന്റെ മകന്‍ മിലന്‍ കെ. ഷിജു ആണ് മരിച്ചത്. വീടിന് സമീപം ജല്‍ജീവന്‍ മിഷന്റെ വാട്ടര്‍ ടാങ്കിന് വേണ്ടി എടുത്ത കുഴിയിലെ വെള്ളക്കെട്ടില്‍ വീണാണ് അപകടം. സഹോദരിയോടൊപ്പം കളിച്ചു കൊണ്ടിരിക്കുന്നതിനിടെ മിലന്‍ വെള്ളക്കെട്ടിലേക്ക് വീഴുകയായിരുന്നു.മലപ്പുറത്ത് ഇന്ന് രാവിലെ ഒഴുക്കില്‍പ്പെട്ട് നാലുവയസുകാരന്‍ മരിച്ചിരുന്നു. കൊണ്ടോട്ടി നീറാട് തോട്ടില്‍ ഒഴുക്കില്‍പ്പെട്ട ആദം അയ്മനാണ് മരിച്ചത്. നെടിയിരുപ്പ് മേലേപറമ്പ് സ്വദേശികളായ ഹമീദ് - നദീറ ദമ്പതികളുടെ മകനാണ് അയ്മന്‍. വീടിന് സമീപത്തെ തോട്ടിലേക്ക് അബദ്ധത്തില്‍ വീഴുകയായിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories