Share this Article
News Malayalam 24x7
ഫാ. തോമസ് ആനിമൂട്ടിൽ കോട്ടയം അതിരൂപതയുടെ പുതിയ സഹായ മെത്രാൻ
വെബ് ടീം
4 hours 52 Minutes Ago
1 min read
fr.thomas aanimootil

കോട്ടയം: ഫാ തോമസ് ആനിമൂട്ടിലിനെ കോട്ടയം അതിരൂപത സഹായ മെത്രാനായി നിയമിച്ചു. നിലവിൽ കോട്ടയം അതിരൂപത പ്രോട്ടോ സിഞ്ചെലുസ് ആയി സേവനം ചെയ്തുവരികയാണ് ഫാ തോമസ് ആനിമൂട്ടിൽ.നി​യ​മ​ന ഉ​ത്ത​ര​വ് സീ​റോ മ​ല​ബാ​ർ സി​ന​ഡ് ന​ട​ക്കു​ന്ന കാ​ക്ക​നാ​ട്ട് സെ​ന്‍റ് തോ​മ​സ് മൗ​ണ്ടി​ലും റോ​മി​ലും ഒ​രേ സ​മ​യം വാ​യി​ച്ചു. പയ്യാവൂർ സെൻ്റ് ആൻസ് ക്‌നാനായ ഇടവകാംഗമാണ് ഇദ്ദേഹം.ക​ണ്ണൂ​ർ പ​യ്യാ​വൂ​ർ ആ​നി​മൂ​ട്ടി​ൽ കു​ടും​ബാം​ഗ​മാ​ണ് പു​തി​യ ബി​ഷ​പ്. പ​രേ​ത​രാ​യ ജോ​സ​ഫ്-​ഏ​ലി ദ​മ്പതികളുടെ പു​ത്ര​നാ​യി 1962 ജ​നു​വ​രി 13ന് ​ജ​നി​ച്ച ഫാ. ​തോ​മ​സ് ആ​നി​മൂ​ട്ടി​ൽ പ​യ്യാ​വൂ​ർ സേ​ക്ര​ട്ട് ഹാ​ർ​ട്ട് സ്കൂ​ളി​ലെ പ​ഠ​ന​ത്തി​നു ശേ​ഷ​മാ​ണ് സെ​മി​നാ​രി​യി​ൽ ചേ​ർ​ന്ന​ത്. കോ​ട്ട​യം സ്റ്റ​നി​സ്ലാ​വോ​സ് മൈ​ന​ർ സെ​മി​നാ​രി, മം​ഗ​ലാ​പു​രം സെ​ന്‍റ് ജോ​സ​ഫ് സെ​മി​നാ​രി എ​ന്നി​വി​ട​ങ്ങ​ളി​ലെ പ​രി​ശീ​ല​ന​ത്തി​നു ശേ​ഷം 1989 ഏ​പ്രി​ൽ 13ന് ​ആ​ർ​ച്ച്ബി​ഷ​പ് മാ​ർ കു​ര്യാ​ക്കോ​സ് കു​ന്ന​ശേ​രി​യി​ൽ​നി​ന്നു കൈ​വ​യ്പ് ശു​ശ്രൂ​ഷ സ്വീ​ക​രി​ച്ച് വൈ​ദി​ക​നാ​യി. തു​ട​ർ​ന്ന് റോ​മി​ലെ അ​ത്തെനയോ റൊ​മാ​നോ സാ​ന്‍റാ ക്രോ​സെ​യി​ൽ‌​നി​ന്ന് കാ​ന​ൻ ലോ​യി​ൽ ലൈ​സ​ൻ​ഷ്യേ​റ്റ് നേ​ടി.​വയ​നാ​ട് പു​ളി​ഞ്ഞാ​ൽ ക്രി​സ്തു​രാ​ജ പ​ള്ളി, ശ്രീ​പു​രം സെ​ന്‍റ് മേ​രീ​സ് പ​ള്ളി, ഉ​ഴ​വൂ​ർ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഫൊ​റോ​ന പ​ള്ളി, ക​ടു​ത്തു​രു​ത്തി വ​ലി​യ പ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ൽ വി​കാ​രി, വി​വി​ധ സ്കൂ​ളു​ക​ളി​ൽ മാ​നേ​ജ​ർ, കോ​ട്ട​യം ക്രി​സ്തു​രാ​ജ ക​ത്തീ​ഡ്ര​ൽ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ, ക​ണ്ണൂ​ർ പാ​സ്റ്റ​റ​ൽ സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ, മ​ല​ബാ​ർ റീ​ജ​ൺ പ്രൊ​ക്യു​റേ​റ്റ​ർ, അ​തി​രൂ​പ​ത ട്രൈ​ബ്യൂ​ണ​ൽ ജ​ഡ്ജി, കോ​ട്ട​യം അ​തി​രൂ​പ​ത ചാ​ൻ​സ​ല​ർ, മാർ കുര്യാക്കോസ് കുന്നശേരിയുടെ സെക്രട്ടറി എ​ന്നി​ങ്ങ​നെ നി​ര​വ​ധി പ​ദ​വി​ക​ൾ വ​ഹി​ച്ചു.




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories