Share this Article
News Malayalam 24x7
ഓൺലൈനിൽ ടാബ് ഓര്‍ഡര്‍ ചെയ്തു; കിട്ടിയത് ഒരു കൂട് നിറയെ മണൽ'; ഓപ്പണ്‍ ബോക്‌സ് ഡെലിവറി ഓപ്ഷന്‍ ഉണ്ടായത് കൊണ്ട് വന്ന പാഴ്‌സല്‍ അതേപടി തിരിച്ചുകൊണ്ടുപോയി
വെബ് ടീം
posted on 26-08-2026
1 min read
amazon

ആലപ്പുഴ: ലോകം ഒരു ഗ്രാമമായി മാറിയെന്നും വിരൽത്തുമ്പിൽ എല്ലാം കിട്ടുമെന്നും വിചാരിക്കുന്ന കള്ളവും ചതിയും പൊളിവചനവുമില്ലാത്ത ഒരു ഒരോണക്കാലം കൂടി കൊണ്ടാടുമെന്നും പ്രതീഷിക്കപ്പെടുമ്പോഴാണ്  ഓൺലൈനിൽ തട്ടിപ്പിനിരയായത്  പങ്കുവച്ച് ഡിജിറ്റല്‍ മീഡിയയില്‍ കഥകളെഴുതുന്ന എഴുത്തുകാരന്‍ ഷെഫീഖ് മുസ്തഫ എത്തിയിരിക്കുന്നത്.ഇളയ മകന്‍ ഇമാദിന് ഓണസമ്മാനമായി പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിങ് പ്ലാറ്റ്ഫോമായ ആമസോണില്‍ നിന്ന് റെഡ്മി 2 ടാബ് ഓര്‍ഡര്‍ ചെയ്തിരുന്നു. എന്നാല്‍ പാഴ്‌സല്‍ തുറന്നു നോക്കിയപ്പോള്‍ കുടുംബത്തിന് ലഭിച്ചത് ടാബിന് പകരം ഒരു കൂടുനിറയെ മണലാണ്.

ഓപ്പണ്‍ ബോക്‌സ് ഡെലിവറി ഒപ്ഷന്‍ ഉണ്ടായിരുന്നതുകൊണ്ട് ഡെലിവറിമാന്‍ പാഴ്‌സല്‍ തുറന്നപ്പോഴാണ് കുടുംബം തട്ടിപ്പ് തിരിച്ചറിഞ്ഞത്. ഇതോടെ ഡെലിവറിമാന്‍ പാഴ്‌സല്‍ അതേപടി തിരിച്ചുകൊണ്ടുപോയി. ടാബിന് വേണ്ടി അടച്ച പണം തിരികെ ലഭിച്ചേക്കുമെന്നാണ് കുടുംബത്തിന്റെ പ്രതീക്ഷ. 



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories