Share this Article
മാടാക്കര പള്ളിയിലെ പൊലീസ് നടപടി; എസ്ഐക്കും പൊലീസുകാർക്കും സ്ഥലംമാറ്റം
വെബ് ടീം
posted on 27-08-2026
1 min read
MADAKKAR

വടകര മാടാക്കര പള്ളിയിലെ പൊലീസ് നടപടിയിൽ എസ്ഐക്കും പൊലീസുകാർക്കും സ്ഥലംമാറ്റം. സ്ഥലംമാറ്റത്തിന് ഉത്തരമേഖലാ ഡിഐജി നിർദേശം നൽകി.ചോമ്പാല സ്റ്റേഷനിലെ എസ്ഐ ഷമീൽ ഉൾപ്പെടെ അഞ്ച് പൊലീസുകാരെയാണ് സ്ഥലം മാറ്റിയത്. കോഴിക്കോട് റൂറൽ പൊലീസിലെ ജില്ലാ ആസ്ഥാനത്തേക്ക് ആണ് സ്ഥലംമാറ്റം. എഎസ്ഐമാരായ മനോജൻ, മനോജ് കുമാർ, സിപിഒമാരായ അനിൽകുമാർ, പ്രവീൺകുമാർ എന്നിവർക്കെതിരെയാണ് നടപടി. കോഴിക്കോട് റൂറൽ എസ്പി മെറിൻ ജോസഫ് സ്ഥലംമാറ്റ ഉത്തരവിറക്കി.

പള്ളിയിൽ ഇരുവിഭാ​ഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായതിനെ തുടർന്നാണ് പൊലീസ് ലാത്തി വീശിയത്. എന്നാൽ പൊലീസ് ബൂട്ടിട്ട് പള്ളിയിൽ കയറിയത് വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസുകാരെ സ്ഥലംമാറ്റാൻ തീരുമാനിച്ചത്.

അതേസമയം സംഘർഷവുമായി ബന്ധപ്പെട്ട് നാലുപേർക്കെതിരെ കേസെടുത്തിട്ടുണ്ട്. കോയേൻ്റവിട സമീർ, ഇസ്മാഈൽ താഹിറ മൻസിൽ, മുഹമ്മദ് ഷാനുൽ, ഇസ്മാഈൽ കാഞ്ഞിരാട്ട് തുടങ്ങിയവർക്കെതിരെയാണ് ചോമ്പാല പൊലീസ് കേസെടുത്തത്.ഖത്തീബിൻ്റ നേതൃത്വത്തിൽ നടന്ന മൗലിദ് പാരായണം തടസപെടുത്തിയതിനും പള്ളിയിൽ നിസ്കരികാനെത്തിയവരെ ഭയപ്പെടുത്തിയതിനുമാണ് കേസെടുത്തത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories