Share this Article
News Malayalam 24x7
കാണാതായവർ 30ലധികം രാജ്യങ്ങളിൽ നിന്നുള്ളവർ, 288 ഇന്ത്യക്കാരെ കാണാനില്ല, 33 മലയാളികളെ ബന്ധപ്പെടാനായില്ല, മരണസംഖ്യ 300 കടന്നു, രാജ്യങ്ങൾ തിരിച്ചുള്ള കണക്ക് അറിയാം
വെബ് ടീം
5 hours 25 Minutes Ago
1 min read
nepal

കാഠ്മണ്ഡു: നേപ്പാളിൽ ഉണ്ടായ അതിരൂക്ഷമായ മിന്നൽ പ്രളയത്തിൽ കാണാതായവരെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ പുറത്തുവന്നു. ഇതുവരെയുള്ള കണക്കുകൾ പ്രകാരം 34 രാജ്യങ്ങളിൽ നിന്നുള്ള നൂറുകണക്കിനു പേരെയാണ് കാണാതായത്.ട്രെക്കിങ്ങിനും പുണ്യസ്ഥലമായ ഹിന്ദു തീർഥാടന കേന്ദ്രത്തിലേക്കുമെത്തിയ നിരവധി വിദേശികളും കാണാതായവരിൽ ഉൾപ്പെടുന്നു.നേപ്പാൾ മേഖലയിലേക്ക് കൈലാസ് മാനസസരോവർ യാത്രയ്ക്ക് പോയ കേരളത്തിൽനിന്നുള്ളവരുൾപ്പെടെ 288 ഇന്ത്യക്കാരെയാണ് കാണാതായത്.നേപ്പാളിലുണ്ടായിരുന്ന കേരളത്തിൽനിന്നുള്ള 33 പേരേപ്പറ്റി വിവരങ്ങളില്ല. കാണാതായവരിൽ തമിഴ്‌നാട്ടിൽനിന്നുള്ള 86 പേരും പശ്ചിമ ബംഗാളിൽനിന്നുള്ള 32 പേരും  മറ്റു സംസ്ഥാനങ്ങളിൽനിന്നായി 61 പേരുമാണ് ഉള്ളത്. അതേസമയം, പ്രളയബാധിത പ്രദേശങ്ങളിൽ കുടുങ്ങിപ്പോയ 21 ഇന്ത്യൻ പൗരന്മാരെ സുരക്ഷിതമായി രക്ഷപ്പെടുത്താൻ സാധിച്ചതായി അധികൃതർ വ്യക്തമാക്കി. ഇവർ തമിഴ്‌നാട്ടിൽ നിന്നുള്ളവരാണ്.തീർഥാടനത്തിന്റെ ഭാഗമായി ചൈനീസ് അതിർത്തിയിൽ നിലവിൽ ഇരുനൂറോളം ഇന്ത്യൻ പൗരന്മാർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം.

അതേസമയം കാണാതായവരുടെ എണ്ണത്തിൽ വിവിധ ഏജൻസികളുടെ കണക്കുകളിൽ വ്യത്യാസമുണ്ട്.

1. ഇന്ത്യ (300)

2. ചൈന (100)

3. അമെരിക്ക (65)

4. മലേഷ്യ (51)

5. യുക്രെയ്ൻ (53)

6. ഓസ്ട്രേലിയ (35)

7. ബ്രിട്ടൻ (33)

8. കാനഡ (25)

9. ദക്ഷിണ കൊറിയ (9)

10. സിംഗപ്പൂർ: (8)

11. ജർമനി (8)

12. റഷ്യ (8)

13. ദക്ഷിണാഫ്രിക്ക (6)  

14. ലാത്വിയ (6)

15. ജപ്പാൻ (5)

16. ന്യൂസിലാൻഡ് (5)  17. ഫ്രാൻസ് (5)

18. ബെൽജിയം (3)

19. സ്പെയിൻ (3)

20. ഇറ്റലി (2)

21. കസാഖിസ്ഥാൻ (2)

22. പോർച്ചുഗൽ (2)

23. അയർലൻഡ് (2)

24. നെതർലൻഡ്സ് (2)

25. ബെലറൂസ് (1)

26. ഫിൻലാൻഡ് (1)

27. ഹംഗറി (1)  

28. ഇസ്രയേൽ (1)

29. ലിത്വാനിയ (1)

30. ഫിലിപ്പീൻസ് (1)

31. ബൾഗേറിയ (1)

33. സെർബിയ (1)

34. സ്വീഡൻ (1)

32. സ്വിറ്റ്സർലൻഡ് (1)  


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories