Share this Article
News Malayalam 24x7
നേപ്പാളിൽ മലവെള്ളപ്പാച്ചിലും മിന്നൽപ്രളയവും, ഗ്രാമങ്ങൾ ഒലിച്ചുപോയി,7 മരണം, നടുക്കമുണ്ടാക്കുന്ന വീഡിയോ
വെബ് ടീം
0 hours 54 Minutes Ago
1 min read
nepal

കാഠ്മണ്ഡു: നേപ്പാളിൽ ടിബറ്റൻ അതിർത്തിക്കടുത്തുള്ള റസുവ ജില്ലയിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിലും മിന്നൽപ്രളയത്തിലും ഏഴോളം പേർ മരിച്ചതായും വൻ നാശനഷ്ടമുണ്ടായതായും റിപ്പോർട്ട്. ബുധനാഴ്ച രാവിലെ ഒൻപതോടെ ഭോട്ടെ കോശി നദിയിൽ പെട്ടെന്ന് വെള്ളം ഉയർന്നതോടെ മിന്നൽപ്രളയം സംഭവിക്കുകയായിരുന്നു.

പ്രളയത്തിൽ ഒട്ടേറെ വീടുകളും വാഹനങ്ങളും പാലങ്ങളും തകർന്നു. തിമുരെ, സ്യാബ്രുബെസി തുടങ്ങിയ അതിർത്തിപ്രദേശങ്ങളെയാണ് പ്രളയം ഏറ്റവും രൂക്ഷമായി ബാധിച്ചത്. കുതിച്ചെത്തുന്ന വെള്ളം ഗ്രാമങ്ങളെ തുടച്ചുനീക്കിക്കൊണ്ട് മുന്നോട്ടുപോകുന്ന ഭയാനകമായ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഏഴ് പേർ മരിക്കുകയും 40 ഓളം സുരക്ഷാ ഉദ്യോഗസ്ഥരെ കാണാതാവുകയും ചെയ്തതായി പ്രാഥമിക വിവരങ്ങളുണ്ട്. 

നടുക്കമുണ്ടാക്കുന്ന വീഡിയോ ഇവിടെ ക്ലിക്ക് ചെയ്തു കാണാം

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories