ശബരിമല അയ്യപ്പ വിശ്വാസത്തിനെതിരെ വിവാദ പരാമര്‍ശം നടത്തിയ ദളിത് ആക്ടിവിസ്റ്റ് സണ്ണി.എം. കപിക്കാടിനെതിരെ പൊലീസില്‍ പരാതി.ലൈംഗികാധിക്ഷേപ പരാമര്‍ശങ്ങളില്‍ നിയമനടപടി ആവശ്യപ്പെട്ട് ഒന്നിലധികം പരാതികളാണ് പൊലീസിനും ആഭ്യന്തര മന്ത്രി അടക്കമുള്ളവര്‍ക്കും നല്‍കിയത്.സണ്ണിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഈശ്വറും ആലങ്ങാട് അയ്യപ്പ സേവാ സംഘവുമാണ് പരാതി നല്‍കിയത്.ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്കും DGPക്കും പരാതി നല്‍കിയ രാഹുല്‍ ഈശ്വര്‍ കോടതി സമീപിക്കുമെന്നും വ്യക്തമാക്കി. സണ്ണി കപിക്കാടിനെതിരെ പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്ക് തിരുവാഭരണ പാത സംരക്ഷണ സമിതിയും പരാതി നൽകി.മാപ്പ് പറയണമെന്ന് പന്തളം കൊട്ടാരം ആവശ്യപ്പെട്ടു.തിരുവിതാംകൂർ ദേവസ്വം ബോർഡ് ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും ആവശ്യം.സർക്കാരും വിഷയത്തിൽ ഇടപെട്ട് നിയമ നടപടി സ്വീകരിക്കണമെന്നും പന്തളം കൊട്ടാരം.
മലപ്പുറം മലയാളം സര്‍വകലാശാലയില്‍ നടന്ന പരിപാടിയിലായിരുന്നു വിവാദം പ്രസംഗം. ഡല്‍ഹി ജവര്‍ഹര്‍ലാല്‍ യൂണിവേഴ്‌സിറ്റിയില്‍
ക്ഷേത്രഭണ്ഡാരം നിര്‍മിക്കാനുള്ള നീക്കത്തെ അയോധ്യാ ക്ഷേത്രക്കൊള്ളയുമായി താരതമ്യം ചെയ്യുന്നതിനിടെ ആയിരുന്നു അധിക്ഷേപ പരാമര്‍ശം.