കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നവജാതശിശുവിന്റെ ചികിത്സയ്ക്കിടെ ശരീരത്തില്‍ സൂചി തറഞ്ഞുകയറിതില്‍ ചികിത്സാപ്പിഴവില്ലെന്ന് റിപ്പോര്‍ട്ട്. ചികിത്സയ്ക്കിടെ സൂചി കയറാന്‍ സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്.അന്വേഷണം നടത്തിയത് കോട്ടയം മെഡിക്കല്‍ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട്.റിപ്പോര്‍ട്ട് കൈമാറുന്നത് സൂചിയുടെ ശാസ്ത്രീയ പരിശോധന നടത്താതെ. കോഴിക്കോട് ചാത്തമംഗലം ചൂലൂര്‍ നടൂലയില്‍ ടി.ടി. വിനീഷിന്റെയും അഞ്ജുവിന്റെയും മകള്‍ അദ്വികയുടെ ദേഹത്താണ് സൂചി കുടുങ്ങിയത്. ഒരു വര്‍ഷത്തിനുശേഷം ഇക്കഴിഞ്ഞ ജൂലായില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടത്തിയ ശസ്ത്രക്രിയയിലാണ് ഒന്നേകാല്‍ വയസ്സുള്ള അദ്വികയുടെ ശരീരത്തില്‍ നിന്ന് സൂചി പുറത്തെടുത്തത്.