കോട്ടയം: അതിരമ്പുഴയില്‍ നടുറോഡില്‍ വാഹനം നിര്‍ത്തിയിട്ട് ഉറങ്ങി യുവാവ്. മദ്യലഹിയിലായിരുന്ന ജോബിന്‍ സി ജോണ്‍ എന്ന യുവാവാണ് വാഹനം നിര്‍ത്തിയിട്ട് ഉറങ്ങിയത്. കോട്ടയം അതിരമ്പുഴ ജംഗഷനില്‍ ഇന്നലെയായിരുന്നു സംഭവം.
ഏറെ നേരം നടുറോഡില്‍ കാര്‍ നിര്‍ത്തിയിട്ടിരുന്നതിനാല്‍ വലിയ രീതിയില്‍ ഗതാഗത തടസ്സവും ഉണ്ടായി. തുടര്‍ന്ന് സംശയം തോന്നിയ നാട്ടുകാര്‍ കാര്‍ പരിശോധിച്ചപ്പോഴാണ് വിവരം മനസിലാകുന്നത്. പിന്നീട് വണ്ടി കുലുക്കിയാണ് നാട്ടുകാര്‍ യുവാവിനെ ഉണര്‍ത്തിയത്. മദ്യലഹരിയില്‍ വാഹനം ഓടിച്ചതിനും ഗതാഗത തടസ്സം സൃഷ്ടിച്ചതിനും യുവാവിനെതിരെ ഏറ്റുമാനൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. പക്ഷെ പൊലീസ് എത്തിയപ്പോഴേയ്ക്കും യുവാവ് വാഹനമെടുത്ത് പോയിരുന്നു.