Share this Article
News Malayalam 24x7
വാഴക്കോട് സ്ഫോടന കേസ് പ്രതികൾക്ക് വിവിധ വകുപ്പുകളിലായി ആറര വർഷം തടവും 22000 രൂപ പിഴയും ശിക്ഷ
വെബ് ടീം
2 hours 1 Minutes Ago
1 min read
vazhakkode

വാഴക്കോട് വളവ് ക്വാറിയിലെ സ്ഫോടന കേസിൽ പ്രതികൾക്ക്  വിവിധ വകുപ്പുകളിലായി ആറര വർഷം തടവും 22000 രൂപ പിഴയും പിഴ തുക അടക്കാത്ത പക്ഷം  8 മാസം  തടവും വിധിച്ച് കോടതി. കേസിൽ ഒന്നാം പ്രതി ആയിരുന്ന അബ്ദുൽ നൗഷാദ് അപകടത്തിൽ മരണപ്പെട്ടു.അബ്ദുൽ അസീസ്,അലി കുഞ്ഞ് ,അബൂബക്കർ ,ഉമ്മർ എന്നിവരെയാണ് വടക്കാഞ്ചേരി ഫാസ്റ്റ് ട്രാക്ക് (പോക്സോ )സ്പെഷ്യൽ കോടതി ശിക്ഷിച്ചത്.

2021 ജൂൺ 21 ന് ക്വാറിയിൽ ഉണ്ടായ വൻസ്ഫോടനത്തിൽ ഒരാൾ മരിക്കുകയും 5 പേർക്ക് സാരമായി പരിക്ക് ഏൽക്കുകയും ചെയ്‌തിരുന്നു.സ്ഫോടനത്തിൽ മരിച്ച മൂലയിൽ അബ്ദുൽ നൗഷാദിന്റെ പരക്കാടുള്ള ക്വാറിയിലെ  സ്ഫോടക വസ്തുക്കൾ  വാഴക്കോടുള്ള ക്വാറിയിലെത്തിച്ച് അശ്രദ്ധമായും അശാസ്ത്രീയമായും നിർവീര്യമാകുന്നതിനിടയിലാണ് സ്ഫോടനം സംഭവിച്ചതെന്നായിരുന്നു പോലീസിന്റെ കണ്ടെത്തൽ.

വടക്കാഞ്ചേരി പോലീസ് സ്റ്റേഷൻ  ഇൻസ്പെക്ടർ പി കെ സാബു മൊഴി കേസ് രജിസ്റ്റർ ചെയ്തു ആദ്യ അന്വേഷണം നടത്തിയ കേസിൽ തൃശൂർ സിറ്റി ക്രൈം ബ്രാഞ്ച് A C P മാരായ പി ശശികുമാർ, ടി ആർ രാജേഷ് എന്നിവരും അന്വേഷണം നടത്തുകയും തൃശ്ശൂർ സിറ്റി ക്രൈംബ്രാൻജ്എ സി പി കെ തോമസ് അവസാന അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിരുന്നൂ.പ്രോസിക്യൂഷൻ 36 സാക്ഷികളെ വിസ്തരിച്ചു. 47 രേഖകൾ തെളിവിൽ ഹാജരാകിയിട്ടുള്ളതാണ്.അതിഥി തൊഴിലാളിയായ അശ്വിനി മാജി സംഭവത്തിന് ശേഷം വിചാരണ വേളയിൽ ഒളിവിൽ പോയി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories